New Update
തൃശൂര്‍: ശബരിമല വിഷയത്തെക്കുറിച്ച് ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ശബരിമല വിഷയത്തിലെ കേസുകള്‍ പിന്‍വലിച്ചത് പാര്‍ട്ടി നിലപാടിലെ മാറ്റം കൊണ്ടല്ലെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന് കൃത്യമായ രാഷ്ട്രീയ അജണ്ടയില്ല. അതുകൊണ്ടാണ് അവര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമല്ലാത്ത കേസുകള്‍ ഒഴിവാക്കുക എന്നത് ശരിയായ നിലപാടാണ്. സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചു എന്നുമാത്രമേയുള്ളു. മറ്റുവിഷയങ്ങള്‍ ഇതിലേക്ക് കണ്ണിചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.