Advertisment

മലമ്പുഴയിൽ താൻ മത്സരിക്കുമെന്നത് തെറ്റായ വാർത്തയാണ്, എന്നോട് താത്പര്യമില്ലാത്തവരാണ് ഇത്തരം വാ‍ർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് എ.വിജയരാ​ഘവൻ

New Update

തിരുവനന്തപുരം: പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാ​ഗതം ചെയ്ത് മുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാ​ഘവൻ. കോൺ​ഗ്രസ് നേതാക്കൾ പാർട്ടി വിട്ടു വന്നാൽ വാതിലടയ്ക്കില്ലെന്നും മതനിരപേക്ഷത ഉയർത്തി പിടിച്ചു കൊണ്ട് ആര് എൽഡിഎഫിൽ വന്നാലും സ്വീകരിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

Advertisment

publive-image

മലമ്പുഴയിൽ താൻ മത്സരിക്കുമെന്നത് തെറ്റായ വാർത്തയാണ്. എന്നോട് താത്പര്യ മില്ലാത്തവരാണ് ഇത്തരം വാ‍ർത്തകൾ പ്രചരിപ്പിക്കുന്നത്. സംഘടനാ പ്രവർത്തനത്തിന് ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിമാർ മത്സരിക്കുന്ന കാര്യത്തിൽ നിലവിൽ

അന്തിമതീരുമാനമായിട്ടില്ല. എത്ര ടേം മത്സരിച്ചവ‍ർ മാറി നിൽക്കണം എന്നതിൽ ഇനിയും

തീരുമാനമാവേണ്ടതുണ്ട്.

യുവത്വത്തിനും പരിചയ സമ്പത്തിനും ഒരേപോലെ പ്രാധാന്യം നൽകി കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടികയാവും എൽഡിഎഫ് തയ്യാറാക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.

a vijayarahavan response
Advertisment