കുടുംബത്തെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് എ വിജയരാഘവൻ

New Update

തിരുവനന്തപുരം: കുടുംബത്തെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വിജയരാഘവൻപറഞ്ഞു.

Advertisment

publive-image

സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണെന്നും സിഎജി കണക്ക്‌ മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ മാറ്റം സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

a vijayarahavan
Advertisment