New Update
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്.
Advertisment
പ്രസ്താവനയില്‍ ലീഗിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്, അല്ലാതെ മുസ്ലിംകളെ കുറിച്ചല്ലെന്നും വിജയരാഘവന് പ്രതികരിച്ചു.
മതേതര ചേരിയിലുള്ള മുസ്ലിംകളെ ലീഗ് മതമൗലിക പക്ഷത്തെത്തിച്ചു. കോണ്‍ഗ്രസ് അതിന്റെ ഫലം പറ്റി. ഇത് തുറന്നു കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.