Advertisment

ആകാശത്തോളം ഉയരത്തിൽ പാറകൊണ്ടൊരു തിരമാല !

New Update

publive-image

Advertisment

ഓസ്‌ട്രേലിയയിലെ വേവ് റോക്ക് പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച്ചകളിലൊന്നാണ്. ആകാശത്തോളം ഉയരത്തിൽ വലിയൊരു തിരമാല പെട്ടെന്ന് നിശ്ചലമായ അവസ്ഥ. ഈ തിരമാല കടലിൽനിന്ന് ഉയർന്നതല്ല, വേവ് റോക്ക് എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഒരു പ്രതിഭാസമാണിത്. ഈ കാഴ്ചതേടി വേവ് റോക്കിൽ എത്തുന്നവർ നിരവധിയാണ്.

വേവ് റോക്ക്, കാറ്റർ കിച്ച് എന്നിങ്ങനെയും നുങ്കാർ അറിയപ്പെടുന്നുണ്ട്. പെർത്തിൽ നിന്ന് 340 കിലോമീറ്റർ അകലെയുള്ള ഹൈഡനിൽ പ്രകൃതി ഒരുക്കിയ ഈ അദ്ഭുതപ്രതിഭാസം കാണാൻ ഓരോ വർഷവും ഇവിടെ എത്തുന്നത് 1,40,000ൽ അധികം വിനോദസഞ്ചാരികളാണ്. ആയിരത്തിലധികം വർഷങ്ങൾ എടുത്താണ് 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഈ കൂറ്റൻ പാറ തിരമാലയുടെ രൂപത്തിലായത്.

വേവ് റോക്കിലെ മറ്റൊരു ആകർഷണം പാറകളിൽ കാണുന്ന നാനാ വർണങ്ങളാണ്. നൂറ്റാണ്ടുകളായുള്ള കാറ്റും മഴയും കൊണ്ട് രൂപപ്പെട്ട ഗ്രാനൈറ്റ് ഇൻസെൽബെർഗാണ് വേവ് റോക്ക്.പാറയിൽ കാണപ്പെടുന്ന മൾട്ടി സ്‌ട്രൈപ്പുകളാണ് പാറയ്ക്ക് ഗ്രേ, ചുവപ്പ്, മഞ്ഞ തുടങ്ങിയ വർണങ്ങൾ നൽകുന്നത്. നൂറ്റാണ്ടുകളായി പാറയിൽ നടക്കുന്ന ധാതുക്കളുടെയും മറ്റും രാസപ്രവർത്തനമാണ് ഈ നിറങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

സായം സന്ധ്യയിൽ സ്വർണനിറത്തിൽ നീരാടി നിൽക്കുന്ന ഇവിടം കാണാൻ അതിമനോഹരമാണ്. ഓസ്‌ട്രേലിയയിലെ പ്രാദേശികരുടെ ഇടയിൽ മഴവില്ല് സർപ്പമെന്ന ഒരു ദൈവ സങ്കൽപം ഉണ്ട്. ഈ ദൈവമാണ് ജീവൻ നൽകുന്നതും പ്രകൃതിയെ സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ റെയിൻബോ സർപ്പമാണ് വേവ് റോക്ക് സൃഷ്ടിച്ചതെന്നാണ് ഇവിടത്തെ ജനങ്ങളുടെ വിശ്വാസം.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, അതിശയകരമായ ഈ കല്ല് ഏകദേശം 2.7 ബില്യൻ വർഷങ്ങൾ പഴക്കമുള്ളതാണെന്നാണ് പറയപ്പെടുന്നത്. 1964 ൽ ന്യൂയോർക്കിലെ ലോകമേളയിൽ ജെയിംസ് ഹോഡ്ജസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ വേവ് റോക്കിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വേവ് റോക്ക് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

പ്രകൃതിയുടെ അദ്ഭുതക്കാഴ്ചയായ വേവ് റോക്ക് ഏതു സമയത്തും സന്ദർശിക്കാം. വർണ്ണശബളമായ ഈ കാഴ്ച ആസ്വദിക്കണമെങ്കിൽ അതിരാവിലെയോ അല്ലെങ്കിൽ ഉച്ചകഴിഞ്ഞോ എത്തണം.

Australia
Advertisment