സ്വന്തം മുലപ്പാല്‍ ആരാധകര്‍ക്ക് വിറ്റ് യുവതി; ഒരു ദിവസം മാത്രം നാലുലക്ഷം രൂപയോളം വരുമാനം

author-image
Charlie
Updated On
New Update

publive-image

സ്വന്തം അധോവായു കുപ്പിയിലാക്കി ആരാധകര്‍ക്ക് വിറ്റതിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ യുവതിയാണ് അമേരിക്കന്‍ ടെലിവിഷന്‍ താരവും യൂട്യൂബറുമായ സ്റ്റെഫനീ മാറ്റോ. ഇപ്പോഴിതാ, മറ്റൊരു വ്യത്യസ്തമായ ബിസിനസുമായി എത്തിയിരിക്കുകയാണ് താരം. തന്റെ മുലപ്പാലാണ് ആരാധകര്‍ക്ക് വലിയ വിലയില്‍ താരം വില്‍ക്കുന്നത്. മുലപ്പാല്‍ വിറ്റ് പ്രതിദിനം നാലുലക്ഷം രൂപയോളം മാറ്റോ സമ്ബാദിക്കുന്നുണ്ട്. സ്വന്തം വെബ്സൈറ്റിലൂടെയാണ് താരത്തിന്റെ വില്‍പന.

Advertisment

പ്രതിദിനം പത്തു കുപ്പി പാല്‍ എടുത്തു സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു. ഒരു കുപ്പി പാലിന് 500 ഡോളറാണ് വില. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധനേടിയ താരമാണ് മാറ്റോ. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് മാറ്റോ പറയുന്നത്. 'സൂര്യനെ ആശ്രയിച്ചാണ് മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത്. അതു പോലെയാണ് ഞാന്‍. ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ പാലുണ്ടാകുന്നു. എന്നെ മനുഷ്യ മേപ്പിള്‍ മരമെന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നതുപോലെ ഞാനും ഇരുന്ന് പാല്‍ എടുക്കുന്നു.'- മാറ്റോ പറയുന്നു.

പുതിയ സംരംഭം ആരാധകരെ തന്നിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതായും താരം പറയുന്നു. മുലപ്പാല്‍ രുചിച്ചു നോക്കാനും മണത്തു നോക്കുന്നതിനുമായി ആവശ്യക്കാര്‍ സമീപിക്കാറുണ്ടെന്നും മാറ്റോ വ്യക്തമാക്കി. ഇതാദ്യമായല്ല, വ്യത്യസ്തമായ ബിസിനസ്സിലൂടെ സ്റ്റെഫനീ മാറ്റോ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഴിഞ്ഞവര്‍ഷം സ്വന്തം അധോവായു കുപ്പിയിലാക്കി മാറ്റോ വില്‍പന നടത്തിയിരുന്നു. ഒരു കുപ്പിക്ക് 1000 ഡോളര്‍ നിരക്കിലായിരുന്നു വില്‍പന. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് മാറ്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Advertisment