തിരുവനന്തപുരം: തലശേരി ഫസൽ വധക്കേസിൽ തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാർഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
/sathyam/media/post_attachments/pFfwmmeOdEPHTcRRLhiD.jpg)
സഖാക്കൾ കാരായി രാജനും, കാരായി ചന്ദ്രശേഖരനും ആധുനിക കാലത്ത് അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികളാണെന്ന് റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.
തുടരാന്വഷണം ഉടൻ പൂർത്തിയാകട്ടെ, നീതിന്യായ വ്യവസ്ഥയുടെ തന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും ഈ അന്വേഷണം എന്നുറപ്പാണെന്നും റഹീം കുറിച്ചു.
കൊല്ലപ്പെട്ട ഫസലിൻറെ സഹോദരൻ അബ്ദുൽ സത്താറിൻറെ ഹർജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ആർഎസ്എസ് പ്രവർത്തകനായ കുപ്പി സുബീഷാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
കൂത്തുപറമ്പിലെ മോഹനൻ വധവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുബീഷിൻറെ കൂട്ടുപ്രതിയായ ഷിനോജും ഇക്കാര്യം സമ്മതിച്ചിരുന്നു.