തലസ്ഥാനത്ത് സമരത്തിന്‍റെ മറവില്‍ കലാപത്തിനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന് എം.എ.റഹിം; ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട, മുഖ്യമന്ത്രിയുടെ കാല്‍ക്കീഴില്‍ കിടക്കുന്ന അവസ്ഥയാണ് ഡിവൈഎഫ്ഐയ്ക്ക് എന്ന് ഷാഫി പറമ്പില്‍

New Update

തിരുവനന്തപുരം: തലസ്ഥാനത്ത് സമരത്തിന്‍റെ മറവില്‍ കലാപത്തിനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.എ.റഹിം.

Advertisment

publive-image

സമാധാന പൂര്‍ണമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. ഇതിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടിപറയേണ്ടി വരുമെന്നും എ.എ.റഹിം പറഞ്ഞു.

റഹിം ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട. മുഖ്യമന്ത്രിയുടെ കാല്‍ക്കീഴില്‍ കിടക്കുന്ന അവസ്ഥയാണ് ഡിവൈഎഫ്ഐയ്ക്ക് എന്നും ഷാഫി പറഞ്ഞു.

aa rahim shafi parambil
Advertisment