ഒരു സർവേയും വിശ്വസിക്കേണ്ടതില്ല; അതിരുകടന്ന ആത്മ വിശ്വാസവും അരുത്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം നമ്മൾ കണ്ടതാണ്, ഏതെങ്കിലും ഏജൻസി നടത്തിയ സർവേ ഫലം ആയിരുന്നില്ല അത്; മാധ്യമങ്ങളും വലതുപക്ഷവും ഉണ്ടാക്കിയ വിവാദങ്ങൾക്ക് നടുവിലൂടെ പോളിംഗ് ബൂത്തിൽ എത്തിയ ജനം നേരിട്ട് നൽകിയ കൈയൊപ്പായിരുന്നു; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും ഏജന്‍സി നടത്തുന്ന സര്‍വ്വേ ഫലങ്ങളെ വിശ്വസിക്കേണ്ടതില്ലെന്ന് എഎ റഹീം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 20, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും ഏജന്‍സി നടത്തുന്ന സര്‍വ്വേ ഫലങ്ങളെ വിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. സംസ്ഥാനത്ത് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വരുത്തി തീര്‍ക്കുന്നത് നിഷ്പക്ഷ വോട്ടുകള്‍ വലതു പക്ഷത്തേക്ക് പൊയ്‌ക്കോട്ടേ എന്ന് കരുതുന്ന ഇടതു വിരുദ്ധ മനസാണെന്നും ജനങ്ങളില്‍ മാത്രമാണ് നമ്മുക്ക് വിശ്വാസമെന്നും റഹീം പറയുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു സർവേയും വിശ്വസിക്കേണ്ടതില്ല.അതിരുകടന്ന ആത്മ വിശ്വാസവും അരുത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം നമ്മൾ കണ്ടതാണ്.ഏതെങ്കിലും ഏജൻസി നടത്തിയ സർവേ ഫലം ആയിരുന്നില്ല അത്.മാധ്യമങ്ങളും വലതുപക്ഷവും ഉണ്ടാക്കിയ വിവാദങ്ങൾക്ക് നടുവിലൂടെ പോളിംഗ് ബൂത്തിൽ എത്തിയ ജനം നേരിട്ട് നൽകിയ കൈയൊപ്പായിരുന്നു.

സമീപകാലത്ത് നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പിണറായി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

എല്ലാറ്റിനും ഉപരി മൈക്കുമായി കേരളം ചുറ്റുന്ന മാധ്യമങ്ങൾക്ക് മുന്നിൽ ജനം നടത്തുന്ന നിഷ്കളങ്കമായ പ്രതികരണങ്ങൾ അവരിൽ പലരുടെയും സർവേ ഫലങ്ങൾക്കുള്ള ചെക്കാണ്.സംസ്ഥാനത്ത് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വരുത്തി തീർക്കുന്നത് നിഷ്പക്ഷ വോട്ടുകൾ വലതു പക്ഷത്തേക്ക് പൊയ്ക്കോട്ടേ എന്ന് കരുതുന്ന ഇടതു വിരുദ്ധ മനസ്സാണ്.

ഇടത് ഭരണം തുടരും,എന്ന് പറയുന്ന ഇതേ സംഘം തന്നെ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് യു ഡി എഫ് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും അധികാരത്തിൽ വരും എന്ന് പ്രവചിച്ചു കളഞ്ഞേക്കാം.ആദ്യം ഇടത്പക്ഷം വരും എന്ന് പറയുന്ന നാവ് കൊണ്ട് യു ഡി എഫ് വരും എന്ന് പറയുന്നത് വിശ്വാസ്യത വർധിപ്പിച്ചേക്കും എന്നും അവർ കരുതും.

അതിനാൽ ജാഗ്രതെ, സർവേകളിൽ അല്ല,നമുക്ക് വിശ്വാസം ജനങ്ങളിൽ മാത്രമാണ്,ജനങ്ങൾക്ക് എൽ ഡി എഫിലും

×