Advertisment

അഴിമതിയില്‍ കുളിച്ചു നിന്ന ഒരു മുന്നണി സംവിധാനത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുവന്നു. ഈ രാഷ്ട്രീയ മാറ്റത്തിനോടുള്ള അസൂയ കൊണ്ടാണ് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്; കെആര്‍ ഗൗരിയമ്മ ഒടുവില്‍ പുതച്ചതും ഈ പാര്‍ട്ടിയുടെ കൊടിയായിരുന്നു; മാണി അഴിമതിക്കാരനല്ലെങ്കില്‍ ‘കോഴ മാണി’ എന്ന പരാമര്‍ശത്തിന് ഇടതുനേതാക്കള്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തോട് എ എ റഹീമിന്റെ മറുപടി ഇങ്ങനെ

New Update

തിരുവനന്തപുരം:  കെഎം മാണിക്കെതിരെ അഴിമതിക്കേസുകള്‍ ഒന്നും നിലനില്‍ക്കുന്നില്ല എന്നതിനാല്‍ മാണിയെ അഴിമതിക്കാരനെന്ന് ഒരാള്‍ക്കും വിളിക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. സ്വകാര്യ ചാനല്‍ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കെഎം മാണിയെ കോടതികള്‍ കുറ്റവിമുക്തനാക്കിയതാണെന്നും മണ്‍മറഞ്ഞുപോയ ഒരാളെ പറയാത്ത ഒരു കാര്യത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളിലേക്ക് മാധ്യമങ്ങള്‍ വലിച്ചിഴക്കുന്നത് ആ മനുഷ്യനോട് കാണിക്കുന്ന അനാദരവാണെന്നും റഹീം പറഞ്ഞു.

കേസിന്റെ ആവശ്യത്തിനായി മാണിക്കെതിരായ ആരോപണങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടാകാം. എന്നാലതിനെ വളച്ചൊടിച്ച മാധ്യമങ്ങളുടെ നടപടി അപലപനീയമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഓരോ ഘട്ടത്തിലും നാം അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തോടാണ് പ്രതികരിക്കുന്നതെന്നും മുന്നണിയുടെ വിയോജിപ്പ് യുഡിഎഫ്‌നോടായിരുന്നെന്നും റഹീം പറഞ്ഞു. അഴിമതിയില്‍ കുളിച്ചു നിന്ന ഒരു മുന്നണി സംവിധാനത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുവന്നു.

ഈ രാഷ്ട്രീയ മാറ്റത്തിനോടുള്ള അസൂയ കൊണ്ടാണ് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ചില വ്യക്തികള്‍ അഴിമതിക്കാര്‍ ആയിരിക്കാം. അവര്‍ക്കെതിരായ ആരോപണങ്ങളോട് ഒരു മുന്നണി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ആരോപണം നേരിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

ഓരോ സമയത്തും അതാത് രാഷ്ട്രീയ സാഹചര്യങ്ങളോട് വേണ്ടരീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കെആര്‍ ഗൗരിയമ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവങ്ങളും റഹീം പരാമര്‍ശിച്ചു. എന്നിട്ടും ഒടുവില്‍ ഈ പാര്‍ട്ടിയുടെ കൊടിയാണ് ഗൗരിയമ്മയെ പുതപ്പിച്ചതെന്നും റഹീം ചൂണ്ടിക്കാട്ടി.

aa rahim aa rahim speaks
Advertisment