തിരുവനന്തപുരം :‘മൂന്നു വയസ്സുകാരിയുടെ മൂന്നു വര്‍ഷത്തെ സമ്പാദ്യക്കുടുക്ക’യുടെ പേരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം എയറില്‍. ഡിവൈഎഫ്‌ഐ നടത്തുന്ന സന്നദ്ധ പദ്ധതിക്ക് ഒരു കൊച്ചു പെണ്‍കുട്ടി നല്‍കിയ സംഭാവന സംബന്ധിച്ചുള്ള പോസ്റ്റാണ് ചര്‍ച്ചയായത്.
/sathyam/media/post_attachments/ut7iYf17d1zIGUXqBmcv.jpg)
മൂന്നു വയസ്സുകാരിയായ പെണ്‍കുട്ടിയുടെ മൂന്ന് വര്‍ഷത്തെ സമ്പാദ്യം സംഭാവന നല്‍കി എന്നാണ് എഎ റഹിം ഇതു സംബന്ധിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായത്. മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടി എങ്ങനെയാണ് മൂന്നു വര്‍ഷം പണം സ്വരുക്കൂട്ടി വെക്കുക എന്നാണ് കമന്റ് ബോക്‌സില്‍ ഉയരുന്ന ചോദ്യം. മൂന്നു വര്‍ഷം മുമ്പ് കുട്ടി ജനിച്ചിട്ടേ ഉണ്ടാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്കാണ് നിരാമയി എന്ന പെണ്‍കുട്ടി താന്‍ സ്വരുക്കൂട്ടി വെട്ട പണം നല്ഡകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനാണ് നിരാമയി തുക നല്‍കിയത്.
https://www.facebook.com/aarahimofficial/posts/4196086407137188