തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ടവരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
/sathyam/media/post_attachments/jQKOAN4229UWS8hb0YHH.jpg)
ഡിസിസി നേതാക്കളുടെ അറിവോടെയാണ് ഈ കൊലപാതമെന്നും റഹീം പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും റഹീം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഇരകള്‍ക്കെതിരെ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണ്. ഇവരുടെ കുടുംബത്തെ വ്യക്തിഹത്യചെയ്യുന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തണമെന്ന് റഹീം പറഞ്ഞു. ആസൂത്രിതമായി കൊലനടത്തിയിട്ട് അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടവരെ അവഹേളിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം.
സംസ്ഥാനത്ത് മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ആരും ഇത്തരം ഒരു സമീപനം സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റഹീം പറഞ്ഞു.