10 കൊല്ലം പഴക്കമുള്ള ആധാറുകൾ പുതുക്കണം ; ആധാർ അതോറിറ്റി നടപടികൾ തുടങ്ങി

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: പത്ത് കൊല്ലം പഴക്കമുള്ള ആധാറുകൾ പുതുക്കാനുള്ള നടപടികളുമായി ആധാർ അതോറിറ്റി. തിരുവനന്തപുരം, എറണാകുളം, പാലക്കാട്‌ ജില്ലകളിൽ ആണ് ആദ്യഘട്ടം ആരംഭിക്കുക. ഡിസംബർ ആദ്യത്തോടെ എല്ലാ ജില്ലകളിലും ഇതിന്റെ പ്രവർത്തങ്ങൾ തുടങ്ങും. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്.

രേഖകൾ മുഴുവൻ ഡിജിറ്റലിസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഇപ്പൊ ഈ പുതുക്കൽ നടത്തുന്നത്. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ തിരുത്തുന്നതിനുള്ള അവസരവും ഈ പുതുക്കലിൽ ലഭ്യമാകും.

ഓൺലൈൻ ആയി പുതുക്കാൻ myaadhar.uidai.gov.in എന്ന വെബ്സൈറ്റ് വഴി ആധാർ നമ്പറും ഒ ടി പി യും എന്റർ ചെയ്തു ലോഗിൻ ചെയ്തു ചെയ്യാവുന്നതാണ്. അടുത്തുള്ള അക്ഷയ കേന്ദ്രത്തിലും സേവനങ്ങൾ ലഭ്യമാകും

Advertisment