കാട്ടാക്കടയിലെ ആക്രിക്കടയില്‍ കണ്ടെത്തിയത് മുന്നൂറിലധികം ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും; പൊലീസ് അന്വേഷണം ആരംഭിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും തപാല്‍ ഉരുപ്പടികളും കിട്ടിയത്. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് ആക്രിക്കടയില്‍നിന്ന് കണ്ടെത്തിയത്. കരകുളം മേഖലയില്‍നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ ഭൂരിഭാഗവും. ഇവയെല്ലാം കരകുളം പോസ്റ്റ് ഓഫീസില്‍നിന്ന് വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളാണെന്നാണ് പൊലീസിന്റെ നിഗമനം.

Advertisment