മലയാളിയും മാറിത്തുടങ്ങി. ആണും പെണ്ണും മാത്രമല്ലാതെ ആണും ആണും, പെണ്ണും പെണ്ണും തമ്മില്‍ പ്രണയിക്കന്നതിന് സമൂഹം തടസമല്ലെന്ന് കോടതി വരെ പറഞ്ഞു. ഒരു പക്ഷെ കേരളത്തെ ഞെട്ടിച്ച ലെസ്ബിയന്‍ പ്രണയമാണ് ആദിലയുടേത്. പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തതോടെയാണ് ഇവരുടെ സ്വവര്‍ഗ പ്രണയം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മർദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവായ മുപ്പത്തടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ആദില കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ഹർജിയെ തുടർന്ന് പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിൻ താമരശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. തുടർന്ന് കേരളത്തിൽ എത്തിയതിന് ശേഷവും പ്രണയം തുടർന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ബഹളം വച്ചപ്പോൾ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ നിന്നുമാണ് ബന്ധുക്കൾ ബലം പ്രയോഗിച്ച് ഫാത്തിമ നൂറയെ കൂട്ടികൊണ്ടുപോയത്.
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം വാട്സ്ആപ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന് അറസ്റ്റില്‍. ഇറ്റലിയില്‍ ജോലിചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്. കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്ഗോയിലാണു ജഗന്‍ദീപ് താമസിക്കുന്നത്. ഇന്ത്യയില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു. ഇറ്റലിയില്‍നിന്ന് 12-ാം ക്ലാസ് പാസായി. തുടര്‍ന്ന് അവിടെ കമ്പനി തൊഴിലാളിയായി. നിരവധി യൂട്യൂബ് വീഡിയോകള്‍ കണ്ടശേഷമാണ് സിങ്ങിന് ആള്‍മാറാട്ട ആശയം ലഭിച്ചതെന്ന് പോലീസ് […]
പുതിയ ഇരുചക്രവാഹന മോഡൽ ‘സൂം’ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്സിലറേഷനും പുതിയ സൂമിന്റെ പ്രത്യേകതകളാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹീറോ മോട്ടോകോർപ്പിന്റെ ഐത്രീ-എസ് സാങ്കേതികവിദ്യയിലുള്ള ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം ബിഎസ്സി-ക്സ് എഞ്ചിനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫുമുള്ള പുതിയ ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് സൂം എത്തുന്നത്. ഹീറോയുടെ സവിശേഷമായ ‘എക്സ് സെൻസ് ടെക്നോളജി’, പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. […]
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും. b ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് പറഞ്ഞു. ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി […]
ചിലരില്‍ ശരീരഭാരം വളരെ പെട്ടന്ന് തന്നെ കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ പലരും അത് ഗൗരവമായി എടുക്കുന്നില്ല. പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇവയാകാം.. ഉറക്കമില്ലായ്മ : 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. ആര്‍ത്തവം : ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുമ്പോ ശേഷമോ ശരീരഭാരം വര്‍ധിക്കുന്നതായി കാണാറുണ്ട്. […]
തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്
ആലപ്പുഴ: കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായത് അശ്രദ്ധമായി കിടന്ന കേബിൾ. ഇത് ലോക്കൽ ചാനലിന്റെ കേബിൾ ആണെന്ന് വ്യക്തമായിട്ടുണ്ട്. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് കിട്ടിയ മൊഴി. ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ […]
കൊല്ലം : യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത […]
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാന്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം […]
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. കഴിഞ്ഞ ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് നിയമപരമല്ലാത്ത മാർഗത്തിലൂടെ കൈമാറിയതിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഇതിനിടെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.