Advertisment

'ആട് ജീവിതം' അള്‍ജീരിയയില്‍

New Update

ബെന്യാമിന്റെ നോവലായ 'ആട് ജീവിത'ത്തെ ആസ്പദമാക്കി ബ്‌ളെസി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് 16-ന് അള്‍ജീരിയയില്‍ തുടങ്ങും. നേരത്തെ ജോര്‍ദ്ദാനിലായിരുന്നു ചിത്രീകരണം പ്‌ളാന്‍ ചെയ്തിരുന്നത്. ജോര്‍ദ്ദാനില്‍ ചിത്രീകരണാനുമതി ലഭിക്കാത്തതിനാലാണ് ലൊക്കേഷന്‍ അള്‍ജീരിയയിലേക്ക് മാറ്റിയതെന്നറിയുന്നു.

Advertisment

publive-image

ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി ബ്‌ളെസിയും പൃഥ്വിരാജും സംഘവും മാര്‍ച്ച് 9ന് അള്‍ജീരിയയിലേക്ക് തിരിക്കും. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് അള്‍ജീരിയയില്‍ പ്‌ളാന്‍ ചെയ്തിരിക്കുന്നത്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.

ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് തല മുണ്ഡനം ചെയ്യുന്നുമുണ്ട്. അള്‍ജീരിയന്‍ ഷെഡ്യൂളിന് ശേഷം ജൂണില്‍ ബംഗളൂരുവില്‍ ആട് ജീവിതത്തിന്റെ പത്ത് ദിവസത്തെ ചിത്രീകരണം നടക്കും. തുടര്‍ന്ന് ജൂലായില്‍ ബംഗളൂരുവില്‍ത്തന്നെ അഞ്ച് ദിവസത്തെ ചിത്രീകരണവുമുണ്ടാകും.

ആട് ജീവിതത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്നത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. മുരളിഗോപിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. ശ്രീഗോകുലം (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റില്‍ തുടങ്ങും.

രതീഷ് അമ്പാട്ട് - മുരളിഗോപി ചിത്രത്തിന് മുന്‍പ് പൃഥ്വിരാജ് കാളിയന്റെ ഒരു ഷെഡ്യൂളില്‍ അഭിനയിച്ചേക്കാനും സാദ്ധ്യതയുണ്ടെന്നറിയുന്നു. രാജീവ് നായര്‍ നിര്‍മ്മിക്കുന്ന കാളിയന്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്. മഹേഷാണ്.

malayalam movie aadu jeevitham
Advertisment