ജലനിരപ്പ് 1047 അടി പിന്നിട്ടു; ആളിയാര്‍ ഡാം തുറന്നു, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

author-image
Charlie
Updated On
New Update

publive-image

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം തുറന്നു. ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്ന് അഞ്ച് ഷട്ടറുകളാണ് തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രാവിലെ 4.30നാണ് ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 9 സെന്റീമീറ്റര്‍ വീതം തുറന്നത്. നിലവിലെ ജലനിരപ്പ് 1047.35 അടിയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Advertisment

ഡാം തുറന്നതിനെ തുടര്‍ന്ന് ചിറ്റൂര്‍പുഴയിലെ ജലം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പീച്ചി ഡാമിലെയും മണലി പുഴയിലെയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമായി വന്നാല്‍ രാവിലെ മുതല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 5 സെ.മീ വരെ ഉയര്‍ത്തും. രാവിലെ 9 മണിക്ക് 2.5 സെ മീ, ഉച്ചയ്ക്ക് 1 മണിക്ക് 2.5 സെ മീ എന്നിങ്ങനെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

നിലവില്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും 10 സെ മീ വീതം തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. 5 സെ മീ കൂടി ഉയര്‍ത്തിയില്‍ മണലി പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെ മീ വരെ ഉയരാന്‍ സാധ്യത പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Advertisment