Advertisment

രണ്ടു മാസം സമാധാനപരമായി നടന്ന സമരം വഷളാകാന്‍ കേന്ദ്രസര്‍ക്കാരാണ് അനുവദിച്ചതെന്ന് എഎപി; അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കര്‍ഷകര്‍ തിരിച്ചുപോകണമെന്നും അമരീന്ദര്‍ സിംഗ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ രണ്ടു മാസം സമാധാനപരമായി നടന്ന സമരം വഷളാകാൻ കേന്ദ്രസർക്കാരാണ് അനുവദിച്ചതെന്ന് എഎപി കുറ്റപ്പെടുത്തി.

സമരത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. അത് ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങൾ ദുർബലമാക്കിയെന്നും എഎപി പ്രസ്താവനയിൽ വ്യക്തമാക്കി.

ട്രാക്ടർ പരേഡിനിടെ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്ക് തിരിച്ചുപോകാൻ അഭ്യർഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

അതേസമയം, കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി തുടങ്ങി.

Advertisment