വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ല ;  കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്ന്  ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു

ഫിലിം ഡസ്ക്
Saturday, July 13, 2019

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തെ അപലപിച്ച് സംവിധായകന്‍ ആഷിഖ് അബു.

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ലെന്നും കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുതിരുത്തുക പഠിക്കുക പോരാടുകയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ കോളേജില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്.

×