ആറ്റുപുറം: ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി.
/)
തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്. നരണിപ്പുഴ സ്വദേശി ജാഫറ്‍ ഒന്നര വര്‍ഷം മുമ്പാണ് ഹൈറൂസിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു.
പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭർത്താവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി.