സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി മിസൈൽ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ചു.

author-image
admin
New Update

അബഹ: സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യാത്രാ വിമാനത്തിന് തീപിടിച്ചു. ആർക്കും പരിക്കേറ്റതായും നാശ നഷ്ടങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Advertisment

publive-image

തീ നിയന്ത്രണ വിധേയമായെന്ന് അറബ് സഖ്യ സേന അറിയിച്ചു. ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം നടത്തിയതായും എയർപോർട്ടിലെ സിവിലിയൻ വിമാനം തീപിടിത്തത്തിന് കാരണമായയതായും സഖ്യ സേന പ്രസ്‌താവനയിൽ പറഞ്ഞു.

സിവിലിയന്മാരെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അബഹ വിമാനത്താവളം ലക്ഷ്യമിടാൻ ശ്രമിക്കുന്നതും സിവിലിയൻ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതും യുദ്ധക്കുറ്റമാണെന്നും അറബ് സഖ്യ സേന അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സഊദി അറേബ്യയിലേക്ക് വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന ബുധനാഴ്ച്ച രാവിലെ അറിയിച്ചിരുന്നു.

Advertisment