ജിദ്ദ- സൗദിയിലെ ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ പാലപറ്റ സ്വദേശി വാലത്തില്‍ അബ്ദുല്‍ ലത്തീഫാണ് (47) ജിദ്ദ മഹജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
/sathyam/media/post_attachments/SyCqfzk5mXb37f9mXiyA.jpg)
ഏതാനും ദിവസം മുമ്പ് ജിദ്ദ സനാഇയ്യ ഭാഗത്ത് സി സി ടി വി ഫിറ്റ് ചെയ്ത് കൊണ്ടിരിക്കെയാണ് ഉയരത്തില്‍ നിന്ന് വീണ് തലക്കും മറ്റും പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ജീപാസ് കമ്പനിയില്‍ ആയിരുന്നു ജോലി. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സൗദിയില്‍ ഉണ്ട്.
പിതാവ്- വാലത്തില്‍ മുഹമ്മദ്. മാതാവ്- കടൂറെന്‍ ഉമ്മത്തി ഉമ്മ. ഭാര്യ- പുല്ലന്‍ഞ്ചേരി ബുഷ്‌റ. മക്കള്‍- ലെസിന്‍ ഫര്‍ഹാന്‍, ലെന ഫര്‍ഹാന്‍, നിഷാല്‍ ഫര്‍ഹാന്‍. സഹോദരങ്ങള്‍- അബ്ദുറഹ്മാന്‍, അബ്ദുല്‍കരീം, അബ്ദുല്‍ ഹക്കീം, അയ്യൂബ് ഖാന്‍.
മൃതദേഹം ഇവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജീപാസ് സെയില്‍സ് മാനേജര്‍ ഷാനവാസ്, താഹിര്‍ ആമയൂര്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അഷ്‌റഫ് നല്ലളം, കോയിസ്സന്‍ ബീരാന്‍ കുട്ടീ, ഫിറോസ്, സമീര്‍ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us