/sathyam/media/post_attachments/qV9rHlTsy8YbgUbU7WHN.jpg)
കൊച്ചി: സിസ്റ്റർ അഭയെ സംബന്ധിച്ച് ഫാ. മാത്യു നായ്ക്കംപറമ്പിൽ നടത്തിയ പ്രസ്താവനയുടെ പേരിലുള്ള വിവാദം അവസാനിപ്പിക്കണമെന്ന് വിൻസൻഷ്യൻ സഭ. ഫാ.മാത്യു നടത്തിയ പ്രസ്താവന മുതലെടുത്ത് അദ്ദേഹം നൽകിയ സേവനങ്ങളെ തള്ളിപ്പറയുന്നവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സഭ പ്രതികരിച്ചു.
ജാഗ്രത കുറവോടെ നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ ഫാ.മാത്യൂ നിരുപാധികം പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ അദ്ദേഹത്തോടെപ്പം വിൻസൻഷ്യൻ സന്യാസ സമൂഹവും ഖേദം പ്രകടിപ്പിക്കുകയാണെന്ന് പിആർഒ ഫാ.ആൻറണി ചക്കുങ്കൽ അറിയിച്ചു.