അഭയ കൊലക്കേസ്; കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിച്ചുവെന്നും വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ലെന്ന് സിബിഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ്

New Update

കൊച്ചി:  അഭയ കൊലക്കേസിലേത് ദൈവ ശിക്ഷയെന്ന് സിബിഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് പറഞ്ഞു. കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിച്ചുവെന്നും വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ലെന്നും ജോസ് പൂതൃക്കയിലിനും ഇതേ ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

അഭയ കേസില്‍ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. കൂടാതെ തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് സിസ്റ്റര്‍ സെഫിക്കുള്ള ശിക്ഷ. ഇരുവര്‍ക്കും ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

ABHAYA CASE5
Advertisment