Advertisment

അന്തരിച്ച സിനിമാതാരം അബിയുടെ പിതാവും ആദ്യകാല കേരളാ കോൺഗ്രസ് നേതാവുമായ മുവാറ്റുപുഴ തടത്തിക്കുടിയിൽ എം. ബാവാഖാൻ നിര്യാതനായി

New Update

കൊച്ചി: അന്തരിച്ച നടന്‍ അബിയുടെ പിതാവും ഷെയ്ന്‍ നിഗത്തിന്റെ മുത്തച്ഛനും ആദ്യകാല കേരളാ കോൺഗ്രസ് നേതാവുമായ മുവാറ്റുപുഴ തടത്തിക്കുടിയിൽ എം. ബാവാഖാൻ (93) നിര്യാതനായി. മൂവാറ്റുപുഴയിലെ രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുവാറ്റുപുഴ പെരുമറ്റം ജുമാ മസ്ജിദ് പള്ളി കബര്‍സ്ഥാനില്‍. മൃതദേഹം ഉച്ചയ്ക്ക് 11ന് പെരുമറ്റം ജുമാമസ്ജിദില്‍ കൊണ്ടുവരും.

Advertisment

publive-image

പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന ബാവാഖാന്‍ എന്‍ ജി ഒ യൂണിയന്‍ സ്ഥാപകരില്‍ ഒരാളാണ്. കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള എന്‍ ജി ഒ ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവണ്‍മെന്റ് സര്‍വീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, 15 വര്‍ഷം മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, എം ഇ എസ്, ജമാഅത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

shane nigam actor abi
Advertisment