പുറത്ത് പോകുമ്പോഴോ, മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴോ മാസ്ക് ധരിക്കുകയെന്നത് വളരെ പ്രധാനമാണ്;കോവിഡ് അനുഭവം പങ്കുവെച്ച് അഭിഷേക് ബച്ചന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊവിഡിനെ നിസാരമായി കാണെരുതെന്ന മുന്നറിയിപ്പുമായി ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. ഇതിനാല്‍ ഏവരും മാസ്ക് ധരിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു. ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നതാണെന്നും വൈറസിനെ നിസാരമായി കാണരുതെന്നും വീഡിയോയില്‍ അഭിഷേക് പറയുന്നു. "പുറത്ത് പോകുമ്പോഴോ, മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴോ മാസ്ക് ധരിക്കുകയെന്നത് വളരെ പ്രധാനമാണ്. നിസാരമായി കാണരുത്, സുരക്ഷിതരായിരിക്കൂ". അഭിഷേക് പറയുന്നു.

ഇക്കഴിഞ്ഞ ജൂലായിലാണ് അഭിഷേക് ഉള്‍പ്പടെ ബച്ചന്‍ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് ​രോ​ഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേക്കിനും രോഗം ബാധിച്ചു. പിന്നാലെയാണ് ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും രോ​ഗബാധയുണ്ടാകുന്നത്.

abhiskekbachan
Advertisment