ഇന്ത്യയ്ക്ക് മികച്ച പ്രതിപക്ഷം വേണമെന്ന് അഭിജിത് ബാനര്‍ജി

New Update

ജയ്പൂര്‍: ഇന്ത്യയ്ക്ക് മികച്ച പ്രതിപക്ഷം വേണെമെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ജനാധിപത്യത്തിന്റെ ഹൃദയമാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ ഭരണപക്ഷവും ശ്രദ്ധിക്കണം- അഭിജിത് ബാനര്‍ജി വ്യക്തമാക്കി.

Advertisment

publive-image

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഏകാധിപത്യഭരണവും സാമ്പത്തികരംഗത്തെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അഭിജിത് ബാനര്‍ജി വ്യക്തമാക്കി.

'സിങ്കപ്പൂരില്‍ ഏകാധിപത്യ ഭരണമാണെന്നും സിങ്കപ്പൂരിന്റെ സമ്പദ്വ്യവസ്ഥ വിജയമാണെന്നും നിങ്ങള്‍ക്ക് തര്‍ക്കിക്കാം. എന്നാല്‍ സിംബാബ്‌വേയെക്കുറിച്ചു സംസാരിക്കാതിരിക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.

58-കാരനായ അഭിജിത് ബാനര്‍ജിയ്ക്കും പത്‌നി എസ്‌തേര്‍ ദഫ്‌ലോയ്ക്കുമാണ് ഈ വര്‍ഷമാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ദാരിദ്രനിര്‍മാര്‍ജനത്തെക്കുറിച്ചുള്ള പഠനത്തിനാണ് ദമ്പതികള്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ദാരിദ്ര്യം തുടച്ചു നീക്കാന്‍ ഒറ്റമൂലിയില്ലെന്നും എന്നാല്‍, നിരവധി വഴികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദരിദ്രരായ മനുഷ്യര്‍ക്ക് പണവും സൗജന്യങ്ങളും നല്‍കിയാല്‍ അവര്‍ അലസരാകുമെന്നും വീണ്ടും ദാരിദ്ര്യത്തിലേയ്ക്കു പോകുമെന്നുമുള്ള വിമര്‍ശനം അദ്ദേഹം തള്ളിക്കളഞ്ഞു. വളരെ ദരിദ്രരായ മനുഷ്യര്‍ക്ക് പണവും സ്വത്തും നല്‍കി അവരെ പ്രോത്സാഹിപ്പിക്കകയാണ് വേണ്ടതെന്ന് ബാനര്‍ജി വ്യക്തമാക്കി.

ദരിദ്രരായ മനുഷ്യര്‍ക്ക് സൗജന്യങ്ങള്‍ നല്‍കിയാല്‍ അത് അവര്‍ക്ക് കഠിനാധ്വാനം ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണെന്നും സൗജന്യങ്ങള്‍ ലഭിക്കാത്തവരെക്കാള്‍ അവര്‍ സമ്പന്നരായ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

indian economy india ani banerjee
Advertisment