പ്രായം വെറും 22, അബിനാസ് മുക്കിയത് 100 കോടി; വ്യാജ കമ്പനിയുടെ മറവില്‍ തളിപ്പറമ്പിലെ അബിനാസ് പറ്റിച്ചത് നിരവിധി പേരെ

New Update

publive-image

Advertisment

കണ്ണൂർ:  സിനിമയെ വെല്ലുന്ന കഥയുടെ വാർത്തകളാണ് കണ്ണൂർ തളിപ്പറമ്പിൽ നിന്നും പുറത്തുവരുന്നത്. വെറും 22 വയസ്സുള്ള പയ്യൻ വിവിധ ആളുകളിൽ നിന്നായി അടിച്ചെടുത്തത് 100 കോടിയോളം രൂപ. നിലവിൽ ഒളിവിലുള്ള തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ രണ്ട് സഹായികളും ഒളിവിലാണ്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിന്‍റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

ൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി  ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്‍റെ വാഗ്ദാനം. എന്നാൽ പണം പിന്നെ ലഭിച്ചില്ലെന്ന മാത്രമല്ല അബിനാസ് മുങ്ങുകയുമായിരുന്നു.

ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ തളിപ്പറമ്പിൽ അബിനാസ് തുടങ്ങിയ സ്ഥാപനത്തിൽ നിന്നാണ് ഇയാളുടെ തട്ടിപ്പിൻറെ തുടക്കം.ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷത്തിന് 13 ദിവസം കൊണ്ട് 1,30000 ഒരു കോടിക്ക് ലാഭ വിഹിതം തന്നെ 30 ലക്ഷം. ആദ്യമാദ്യം ലാഭം കൃത്യമായി എത്തി തുടങ്ങിയതോടെ ആളുകൾക്ക് വിശ്വാസ്യതയും വർധിച്ചു.

തളിപ്പറമ്പിലെ ഒരു മാളിൽ മുറി വാടകയ്ക്കെടുക്കാൻ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരൻ ഇന്ന് യാത്ര ചെയ്യുന്നത് ബിഎംഡബ്ല്യവിലും, ഒാഡിയിലും അത്യാധുനിക ഓഫീസ് സംവിധാനം ജീവനക്കാർ അബിനാസ് മറ്റൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു. നിക്ഷേപം 100 കോടിയായതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന. അതേസമയം നിലവിൽ ഒരേ ഒരാൾ മാത്രമാണ് അബിനാസിനെതിരെ പരാതി കൊടുത്തത്. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് സൂചന.

Advertisment