പീഡനത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

New Update

publive-image

Advertisment

കൊച്ചി: കോഴിക്കോട്ട് പീഡനത്തിനിരയായ 13 വയസുകാരിയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി. പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു 24 മണിക്കൂറിനകം ഗർഭച്ഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 24 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി അനുമതിയുള്ളത്. പെൺകുട്ടി 26 ആഴ്ച ഗർഭിണിയായ സാഹചര്യത്തിലാണ് പ്രത്യേക അനുമതി തേടി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

Advertisment