-സിപി കുട്ടനാടൻ
കഴിഞ്ഞ ലക്കത്തിൽ വസ്തുതാപരമായ ഒരു പിശക് കടന്നുകൂടിയിരുന്നു. "1939ലെ ആർഎസ്എസ്ൻ്റെ സിന്ധി ബൈഠക്കിൽ സർസംഘ്ചാലക് മാധവ സദാശിവ ഗോൾവൽക്കർ പ്രസംഗിച്ചു എന്ന പരാമർശം ഉണ്ടായിരുന്നു.
/sathyam/media/post_attachments/bwacycBVhHWVPogE90j3.jpg)
അതിൽ വസ്തുതാപരമായ ചില പ്രശ്‍നങ്ങൾ മാന്യ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യം പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിനാൽ ചില കാര്യങ്ങൾ അറിയിക്കുകയാണ്.
1939ലെ ആർഎസ്എസ്ൻ്റെ സിന്ധി ബൈഠക്കിൽ സർസംഘ്ചാലക് മാധവ സദാശിവ ഗോൾവൽക്കർ പ്രസംഗിച്ചു എന്ന പരാമർശം ശരിയാണ് എന്നാൽ അദ്ദേഹം അന്ന് സർസംഘചാലക് ആയിരുന്നു എന്നത് തെറ്റാണന്ന് ബോദ്ധ്യപ്പെട്ടു.
കാരണം 1938 മുതൽക്ക് തന്നെ ഗോൾവൾക്കർ ആയിരുന്നു ആർഎസ്എസ്നെ നയിച്ചിരുന്നതെന്ന് ചരിത്രത്തിൽ നിന്നും മനസിലാക്കാം. അക്കാലത്ത് ശ്രീ. ഹെഡ്ഗേവാർ രോഗാതുരനായി ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.
എന്നാൽ സർസംഘ് ചാലക് സ്ഥാനത്ത് അദ്ദേഹമായിരുന്നു തുടർന്നിരുന്നത്. നേതൃപരമായ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത് ശ്രീ. ഗോൾവൾക്കർ ആയിരുന്നു.
"ഈ വസ്തുതാപരമായ ശരി എന്നെ ചൂണ്ടിക്കാട്ടി തിരുത്തിത്തന്ന മാന്യരായ സത്യം ഓൺലൈൻ വായനക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് ബട്ട്വാരാ കാ ഇതിഹാസിൻ്റെ തുടർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.
/sathyam/media/post_attachments/7ky6PDFiGcfT9yOE1Yvd.jpg)
ജിന്നയുടെ ദ്വിരാഷ്ട്ര വാദം ഭാരത ദേശീയ സമര രംഗത്തെ വഷളാക്കി. സ്വാതന്ത്ര്യം ലഭ്യമായാൽ പിന്നെ ഈ രാഷ്ട്രത്തിൻ്റെ ഭാഗധേയം എങ്ങനെയായിരിയ്ക്കും എന്ന് പരിണിത പ്രജ്ഞരായ ഭാരതീയ പൗരജനങ്ങൾ ചിന്തിയ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്തു തുടങ്ങി.
ഇതേ സമയം ഇന്ത്യയിലെ കമ്യുണിസ്റ്റുകൾ ഹിറ്റ്ലറുടെ പക്ഷത്തായിരുന്നു. അതിനാൽ ബ്രിട്ടീഷുകാർക്ക് എതിരുമായിരുന്നു. അതിന് കാരണമുണ്ട്,
1939 ആഗസ്റ്റ് 23ലെ മോളോടോവ് - റിബൻട്രോപ് പാക്ട് പ്രകാരം മോസ്‌കോയില്‍ വച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയും റഷ്യന്‍ വിദേശകാര്യ മന്ത്രിയും പരസ്പരം ആക്രമിക്കില്ലെന്ന സന്ധിയില്‍ ഒപ്പിട്ടിരുന്നു.
/sathyam/media/post_attachments/CjeeXowMiRIUxw6M8zgE.jpg)
ഈ കരാർ പ്രകാരം എണ്ണയും മറ്റ് പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ പോളണ്ടിൻ്റെ ജര്‍മ്മനിയോട് ചേര്‍ന്ന ഭാഗം ജര്‍മ്മനിക്കും റഷ്യയോട് ചേര്‍ന്ന ഭാഗം റഷ്യക്കും ആക്രമിച്ച് കീഴടക്കാന്‍ പരസ്പരം വ്യവസ്ഥയാക്കിയിരുന്നു.
അങ്ങനെ ഹിറ്റ്‌ലർ സ്റ്റാലിൻ സഖ്യം നിലവിലുള്ളതിനാൽ, ഹിറ്റ്ലർ എതിർത്തിരുന്ന ബ്രിട്ടീഷുകാർ സ്വാഭാവികമായും കമ്യുണിസ്റ്റുകളുടെ ശത്രുവായി മാറി.
ഹിന്ദുമഹാസഭയും ആർഎസ്എസും നയപരമായ വൈരുദ്ധ്യത്തിലേയ്ക്കും അഭിപ്രായ വ്യത്യാസത്തിലേയ്ക്കും വഴുതി നീങ്ങി. അതിൽ പ്രധാനമായ സംഗതി ഇന്ത്യാ വിഭജനം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്ന നിലപാടിലേക്ക് സവർക്കർ എത്തി ചേർന്നതായിരുന്നു.
രാഷ്ട്ര വിഭജനം പാടില്ല എന്ന ആർഎസ്എസ് സമീപനവുമായുള്ള ഏറ്റുമുട്ടലിലേക്കാണ് ഈ നിലപാട് എത്തി ചേർന്നത്.
മാത്രമല്ല രണ്ടാം ലോക മഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് സർക്കാർ, സൈന്യം, എആർപി, സിവിക് ഗാർഡുകൾ എന്നിവയിലേക്ക് റിക്രൂട്ട്‌മെൻ്റ ആരംഭിച്ചു.
ഹിന്ദു മഹാസഭയും മറ്റ് നിരവധി ഹിന്ദു സംഘടനകളും (നാഥുറം ഗോഡ്സെയുടെ ഹിന്ദു രാഷ്ട്ര സേനയടക്കം ഉൾപ്പെടുന്നു) ബ്രിട്ടീഷുകാർക്കെതിരെ ഉചിതമായ സമയത്ത് യുദ്ധം ചെയ്യുന്നതിനായി തങ്ങളുടെ കേഡർമാരെ സൈനികമായി പരിശീലിപ്പിക്കാനുള്ള അവസരമായി കണ്ടുകൊണ്ട് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പൂർണമായും സഹകരിക്കുകയും റിക്രൂട്ടിംഗ് ഏജൻ്റയി പ്രവർത്തിക്കുകയും ചെയ്തു.
എന്നാൽ, ആർഎസ്‌എസ് ഈ കാഴ്ചപ്പാട് പൂർണ്ണമായും നിരസിച്ചു, ഇത് ബ്രിട്ടീഷ് ഭരണകൂടത്തിനു രസിക്കാതെ വരികയും. ആർഎസ്‌എസിനെ നിരോധിക്കാൻ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ (1908 ലെ XIV) സെക്ഷൻ 16 ഉപയോഗിക്കാൻ 1939 ജൂണിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു,
എന്നാൽ മറാത്തി സെൻട്രൽ പ്രൊവിൻസിലെ ഏറ്റവും ശക്തമായ സംഘടനയായി ആർഎസ്എസ് മാറിയിരുന്നതിനാൽ നിരോധന നടപടികൾ വൻ പ്രതിഷേധത്തിന് കാരണമാകുമെന്നും ഇത് പ്രായോഗികമല്ലെന്നും പ്രവിശ്യയുടെ ചീഫ് സെക്രട്ടറി ജി എം ത്രിവേദി 1940 മെയ് 22ന് ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ ഇന്ത്യൻ കമ്യുണിസ്റ്റുകൾ ഹിറ്റ്ലറോടുള്ള പ്രണയം അവസാനിപ്പിച്ചു ബ്രിട്ടീഷ് സാമ്രാജ്യത്തെ സ്നേഹിയ്ക്കുവാൻ തുടങ്ങി, കാരണം റഷ്യയും ജർമ്മനിയും തമ്മിൽ തെറ്റിപ്പിരിയുകയും, അമേരിയ്ക്ക ബ്രിട്ടൻ ഫ്രാൻസ് എന്നിവർക്കൊപ്പം റഷ്യ അണി നിരക്കുകയും ചെയ്തു എന്നതാണ്. എതിർ ചേരിയിൽ അച്ചുതണ്ട് ശക്തികളായ ഇറ്റലി, ജർമനി, ജപ്പാൻ എന്നിവർ ഒന്നു ചേർന്നു. അങ്ങനെ റഷ്യക്കെതിർപ്പുള്ള ജർമനിയോട് തങ്ങൾക്കും എതിർപ്പാണെന്നും, റഷ്യയുടെ സുഹൃത്തായ ഇംഗ്ലീഷ് സാമ്രാജ്യം നമ്മുടെ സുഹൃത്തുക്കളാണെന്നും കമ്യുണിസ്റ്റുകൾ കരുതി.
രണ്ടാം ലോക മഹാ യുദ്ധത്തിൽ അച്ചുതണ്ട് ശക്തികൾ വലിയ മുന്നേറ്റം നടത്തി 1940 ജൂൺ മാസത്തോടെ പടിഞ്ഞാറൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ജർമനിയുടെ പിടിയിലായി, ബ്രിട്ടൻ്റെ സുരക്ഷിതത്വത്തിന് വെല്ലുവിളിയുയരുന്ന ഘട്ടം സമാഗതമായി.
ഇന്ത്യയുടെ സൈനിക ശക്തി ഉപയോഗിക്കാൻ ബ്രിട്ടൻ താത്പര്യപ്പെട്ടു. ഈ ലക്‌ഷ്യം നേടിയെടുക്കാനായി ചില വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസ്‍താവന അന്നത്തെ വൈസ്രോയിയായിരുന്ന പ്രഭു ലിൻലിത്ഗോ സായിപ്പ് (LORD LINLITHGO) പുറത്തിറക്കി, അതാണ് ഓഗസ്റ്റ് വാഗ്ദാനം എന്നറിയപ്പെടുന്നത്.
/sathyam/media/post_attachments/ccwDYMHqfR4sTzqRJ9pW.jpg)
ഇനി "ഓഗസ്റ്റ് വാഗ്‌ദാനങ്ങൾ" എന്താണെന്ന് നമുക്ക് നോക്കാം.
1, കോൺഗ്രസ്സ് നേതാക്കളെ ഉൾപ്പെടുത്തി വൈസ്രോയിയുടെ എക്സിക്ക്യൂട്ടീവ് കൗൺസിലിനെ വിപുലീകരിക്കും
2, ബ്രിട്ടീഷ് ഇന്ത്യയിലെയും നാട്ടുരാജ്യങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു യുദ്ധോപദേശക സമിതി രൂപീകരിക്കും
3, യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യക്കൊരു ഭരണ ഘടന തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും
4, മുസ്ലീമുകൾക്ക് വെയിറ്റേജ് അനുവദിക്കാം
എന്നിങ്ങനെയുള്ള നാല് നിർദ്ദേശങ്ങളായിരുന്നു വൈസ്രോയി മുന്നോട്ടു വച്ചത്. കേന്ദ്രത്തിൽ താത്കാലിക ഗവൺമെൻ്റ വേണം എന്ന കോൺഗ്രസ്സ് ആവശ്യം വാഗ്ദാനത്തിൽ ഇല്ലാത്തതിനാൽ കോൺഗ്രസ്സ് ഈ വാഗ്ദാനത്തെ തള്ളി.
ഭാരത ഭൂമിക്ക് പൂർണ സ്വരാജ് എന്നതിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ല എന്ന് പറഞ്ഞു ഹിന്ദു മഹാസഭ വൈസ്രോയിയെ തള്ളി
മുസ്ളീംകളും ഈ വാഗ്ദാനത്തെ തള്ളി, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ എന്ന തങ്ങളുടെ രണ്ടു പതിറ്റാണ്ടായുള്ള ആവശ്യത്തെ ഈ വാഗ്ദാനത്തിൽ പരിഗണിച്ചില്ല എന്നതായിരുന്നു കാരണം.
ഇതിനെത്തുടർന്ന് വീണ്ടും വലിയ ഒച്ചപ്പാടുകൾ ഉണ്ടാവുകയും ആർ എസ് എസ് ശക്തമായി രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ചില തെരുവ് സംഘട്ടനങ്ങൾ ഉണ്ടാവുകയും ഹൈന്ദവരായിട്ടുള്ളവർക്കു പരിക്കുകൾ പറ്റുകയും ചെയ്തു.
ആർ എസ് എസ് സ്വാധീനത്തിൽ തിരിച്ചടിക്കാൻ തയ്യാറായ ഹിന്ദു യുവാക്കളെ വീണ്ടും മഹാത്മാ ഗാന്ധി തടഞ്ഞു. ശാന്തി യാത്രകൾ നടത്തപ്പെട്ടു. പ്രശ്നം അല്പം അടങ്ങി
ഇതോടെ ആർഎസ്എസിനെ ഒതുക്കണം എന്നത് ബ്രിട്ടീഷുകാരുടെ താത്പര്യങ്ങളിൽ ഒന്നായിത്തീർന്നു. എന്നാൽ ഈ സംഘടനയുടെ പ്രവർത്തന ശൈലിയെപ്പറ്റി യാതൊന്നും ഭരണകൂടത്തിന് മനസ്സിലായില്ല.
1940 ഓഗസ്റ്റ് 5ന് ഡിഫൻസ് ഓഫ് ഇന്ത്യ നിയമ പ്രകാരം ഡ്രില്ലുകളും, യൂണിഫോമുകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങളും നിരോധിക്കുന്ന ഒരു ഓർഡിനൻസ് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.
ആർഎസ്എസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷ് സർക്കാറിനെ ഞെട്ടിച്ചുകൊണ്ട് നൂറുകണക്കിന് ആർഎസ്‌എസ് പ്രവർത്തകർ രംഗത്തിറങ്ങി അറസ്റ്റ് വരിച്ചു.
തുടരും…
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us