New Update
താമരശ്ശേരി: അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച പുതുപ്പാടി കാക്കനാട്ട്, ടോമി ലൂയിസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും രാവിലെ ഏഴുമാണിയോടെയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
Advertisment
സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന് പുതുപ്പാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളിയില്‍ നടക്കും. അബുദാബി റൂഹ് അല്‍ ഇത്തിഹാദ് സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ടോമി ജനുവരി 27-ന് രാവിലെയാണ് വാഹനാപകടത്തില്‍ മരിച്ചത്.
ഭാര്യ ഷൈനി (ഒടുങ്ങാക്കാട് ഗ്രീന്‍വുഡ് സ്‌കൂള്‍ അദ്ധ്യാപിക), മക്കള്‍ അമല്‍ (വിദ്യാര്‍ത്ഥി, ലയോള കോളേജ് ചെന്നൈ), അദിതി (മാര്‍ ബസേലിയേസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ ജോസ് റിട്ട. ഫെഡറല്‍ ബാങ്ക് മാനേജര്‍ സ്‌ക്കറിയ വ്യാപാരി ഈങ്ങാപ്പുഴ ,ജോര്‍ജ് കാക്കനാട്ട് താമരശ്ശേരി ,സണ്ണി ,മേരി, റോസ, ഷാന്റി ,ബിന്ദു