Advertisment

‘ഞാൻ കേമൻ’ ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങൾ പകർത്തി പത്തു പേർക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്; ഇത്തരത്തിൽ ദൃശ്യങ്ങൾ ലഭിച്ചാൽ അതു ഷെയർ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവർ തന്നെ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധൻ പ്രതികരിക്കുന്നു

New Update

കോട്ടയം: നാഗമ്പടത്ത് അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അപക‍ടദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചത് ഒട്ടേറെ പേർ. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കു വയ്ക്കുന്നതിനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ.ജോൺ പ്രതികരിക്കുന്നു

Advertisment

publive-image

മറ്റുള്ളവരെക്കുറിച്ച് കരുതൽ ഇല്ലാത്തവരുടെ പ്രതികരണമാണ് അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വെളിവാകുന്നത്. അപകടം നടക്കുമ്പോൾ അതിന്റെ ദൃശ്യം പകർത്താതെ അപകടത്തിൽപെട്ടയാൾക്ക് വേണ്ട സഹായമാണ് സാധാരണ ചെയ്തു നൽകേണ്ടത്.

എന്നാൽ, ‘ഞാൻ കേമൻ’ ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങൾ പകർത്തി പത്തു പേർക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ ലഭിച്ചാൽ അതു ഷെയർ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവർ തന്നെ.

ആദ്യ വിഭാഗം അപകടത്തിൽപെടുന്നവരെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുമ്പോൾ രണ്ടാമത്തെ വിഭാഗം ഈ ദൃശ്യങ്ങൾ കാണുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ല. അപകടദൃശ്യങ്ങൾ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തിയിട്ടുണ്ട്.

ഇപ്പോൾ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്. ഇതിൽ ആരൊക്കെയാണ് അംഗങ്ങൾ, അവർക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല. അപകട ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പത്രങ്ങളും ചാനലുകളും അതു കാണാത്ത വിധമാക്കിയാണു നൽകുക. എന്നാൽ സമൂഹമാധ്യമങ്ങളി‍ൽ ഇത്തരം മറകളില്ല.

accident death
Advertisment