തിരുവനന്തപുരത്ത് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച്‌ അപകടം; രണ്ട് മരണം

New Update

publive-image

Advertisment

തിരുവനന്തപുരം: മലയിൻകീഴ് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച്‌ രണ്ടുപേർ മരിച്ചു. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന സ്‌കൂട്ടറിലിടിച്ച ശേഷം പ്രചാരണ വാഹനത്തിൽ ഇടിച്ച്‌ കയറുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്.

Advertisment