തുമ്പോളിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, April 5, 2021

ആലപ്പുഴ : തുമ്പോളിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ചേർത്തല എരമല്ലൂർ ചെമ്മനാട് കണ്ണന്തറ നികർത്തിൽ രാഹുൽ, ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന കുടുംബ സുഹൃത്ത് വേണുഗോപാൽ, ഭാര്യ സീന മക്കളായ വിനയ, വൈഷ്ണവ് എന്നിവർക്കാണ് പരുക്ക് . അർധരാത്രി 12.30നു ശേഷമാണ് അപകടം എറണാകുളം ഭാഗത്തേക്കു പോയ കാർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്

×