കേരളം

കച്ചിറപ്പാറയിൽ കാൽ നട യാത്രക്കാരൻ കാറിടിച്ചു മരിച്ചു; കാർ നിർത്താതെ പോയി

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, August 1, 2021

തൊടുപുഴ: കൂലിപ്പണി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ മധ്യവയസ്ക്കൻ കാറിടിച്ച് മരിച്ചു. ആലക്കോട് കച്ചിറപാറ പാറയ്ക്കൽ തോമസ് ദാവീദാണ് (സോമൻ -52 ) ആണ് മരണമടഞ്ഞത്. വൈകുന്നേരം ആറുമണിയോടെ വീടിനു സമീപത്താണ് അപകടം.

ദാവീദിന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങിയിട്ടും ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ റോസിലി. മക്കൾ: ടോണി, റോണി. മരുമകൾ :അശ്വതി.

കരിമണ്ണൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് അപകടം. മദ്യ ലഹരിയിലായിരുന്നു കാർ ഓടിച്ചിരുന്ന ആളെന്നും സൂചന ലഭിച്ചു. ഇയാൾ പോലീസിൽ കീഴടങ്ങിയതായും സൂചനയുണ്ട്.

×