കേരളം

എറണാകുളത്ത് ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 5, 2021

കൊച്ചി: എറണാകുളം സൗത്തില്‍ ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം.

ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടുകൂടിയാണ് അപകടം നടന്നത്. എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

×