കേരളം

എറണാകുളത്ത്‌ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചത് സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ; പത്താം നിലയില്‍ നിന്ന് പെണ്‍കുട്ടി വീണത്‌ കാർ പാർക്കിംഗ് ഏരിയയിലെ ഷീറ്റിലേക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 5, 2021

കൊച്ചി: എറണാകുളത്ത്‌ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചത് സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം .പത്ത് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ സഹോദരനോടപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് ഐറിൻ റോയി മരിച്ചത് .

ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർ പാർക്കിംഗ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. ഐറിൻറെ മരണത്തിൽ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

×