New Update
കണ്ണൂർ: മട്ടന്നൂരിൽ റോഡിലേക്ക് മരം പൊട്ടിവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈദ്യുതി ലൈനിലേക്ക് വീണമരം താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇടുംബ സ്വദേശി അജ്‍മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
ഒപ്പം യാത്ര ചെയ്തിരുന്ന നാദിറിനും സാരമായി പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കിയതിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.