ചെന്നൈ: റോഡിലൂടെ നടന്ന് പോകുന്നതിനിടെ മരം വീണ് മധ്യവയ്സകന് മരിച്ചു. ചെന്നൈയിലാണ് സംഭവം. ഫുട്പാത്തിലുള്ള വന്‍ മരം കടപുഴകി വീണാണ് ഇയാള്‍ മരിച്ചത്. ഇയാളുടെ മേല്‍ മരം വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ കനത്ത മഴയായിരുന്നു.
പകല്‍ സമയത്ത്് റോഡിലൂടെ നടന്ന് പോയ ഇയാള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മരം വീണത്. മരം വീണതോടെ ഇയാള്‍ പൂര്‍ണമായും മരത്തിന് അടിയില്‍ പെട്ടുപോകുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
This is just an example of #Nivar_cyclone havoc in #TamilNadu
— Nihar Kanta Panda (@NiharKPanda) November 26, 2020
A tree fell on a pedestrian. #NivarCycloneUpdate#ChennaiRainpic.twitter.com/9ihKNlTzn5
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.