അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങിയത് 18 ദിവസം മുമ്പ് : പുതിയ ജോലിക്കായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോകവെ ബസില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു : മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്‌

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദമാം: സഊദിയിലെ ദമാമിനു സമീപം ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ്​ മരിച്ചത്​. സംഭവത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു.

Advertisment

publive-image

വ്യാവസായിക നഗരിയായ ജുബൈലിൽ കെമനോൾ കമ്പനിക്ക്​ സമീപം തിങ്കളാഴ്​ച വൈകുന്നേരമാണ് അപകടം. കൂടെയുണ്ടായിരുന്ന രഞ്​ജിത്ത്​ ആൻറണി, മൊയിൻ മുഹിയുദ്ദീൻ, മുഹമ്മദ്​ സിയാ ഉൽഹഖ്​ എന്നിവർക്കാണ്​ പരുക്കേറ്റത്​.

രഞ്​ജിത്ത്​ ആൻറണിയുടെ പരുക്ക്​ ഗുരുതരമാണ്​.അവധി കഴിഞ്ഞു 18 ദിവസം മുമ്പാണ്​ ഹനീഫ നാട്ടിൽ നിന്നെത്തിയത്​. പുതിയ ജോലിക്കായി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകവെയാണ് മരണം വില്ലനായെത്തിയത്.

Advertisment