റിയാദ് : കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാൻ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34) ഭാര്യ ഹസീനയും(30) മരണപ്പെട്ടു.
/sathyam/media/post_attachments/uWRp9DGqlHzCtdKoU37V.jpg)
മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരിൽ കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു.
എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാൻ കഴിഞ്ഞ 4 വർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ജൂൺ 7 ന് ആണ് നാട്ടിൽ ലീവിന് പോയത്. നാട്ടിലെത്തി കോവിഡ് ക്വറന്റയിൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർത്ഥം കൊണ്ടുപോയി തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്.
അപകടത്തിൽ മരിച്ച ദമ്പതികൾക്ക് പത്തുവയസ്സുള്ള ഒരാൺകുട്ടിയും (അമൻ ഫർഹാൻ) എട്ടു വയസ്സുള്ള ഒരു പെൺ കുട്ടിയും (നിയ ഫാത്തിമ) ഉണ്ട്.