മേലുകാവ്: നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ വീട് പൂർണമായും തകർന്നു. അതേസമയം, വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
/sathyam/media/post_attachments/xk0J2jyr2cHVUD0I8eTP.jpg)
കൊച്ചോലിമാക്കൽ മേഴ്‌സി ജെയിംസിന്റെ വീട്ടിലേക്കാണ് ടോറസ് ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ വീട് തകർന്നെങ്കിലും വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പോർച്ചിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളും തകർന്നു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് സാരമായ പരിക്കു പറ്റിയിട്ടുണ്ട്. വേറെ ആർക്കും പരിക്കുകൾ ഒന്നുമില്ല.