ഈ വർഷം ആഗസ്ത് മാസം വരെ 29369 റോഡപകടങ്ങൾ; നിരത്തുകളിൽ ഹോമിക്കപ്പെട്ടത് 2895 പേരുടെ ജീവൻ: ഏറ്റവും ഒടുവിൽ വടക്കഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം

author-image
Charlie
New Update

publive-image

തിരുവനന്തപുരം: കേരളത്തിൽ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷം
ആഗസ്റ്റ് വരെ മാത്രം മുപ്പതുലക്ഷത്തിലധികം ( 30 01588 ) പേർക്ക് പിഴ. ഇതിൽ
അലക്ഷ്യവും അശ്രദ്ധവുമായുമുള്ള ഡ്രൈവിംഗിന്‌ 16657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32810 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisment

അതായത് ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങൾ നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയിട്ടുണ്ട്. അതിലും എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ട്. അത്തരം നിയമലംഘകരെക്കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് പൊതുജനങ്ങളുടെ സഹകരണം വേണ്ടിവരും.

നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ "ശുഭയാത്ര" വാട്സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. വിലപ്പെട്ട ഒരു മെസ്സേജ് അപകടങ്ങൾ ഒഴിവാക്കിയേക്കാം അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്ക്കാം. മെസ്സേജ് വാട്സാപ്പ് ചെയ്യേണ്ട നമ്പർ: 9747001099 മാത്രവുമല്ല നിങ്ങളുടെ സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുന്നതാണ്.

Advertisment