ട്രാഫിക് പൊലീസുകാരന്‍ ബോണറ്റില്‍; ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, November 30, 2020

നാഗ്പൂര്‍: വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഓഫീസറെ ഇടിച്ച് തെറുപ്പിച്ച് കാര്‍. നാഗ്പൂരില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരക്കേറിയ സക്കര്‍ദാര റോഡിലാണ് സംഭവം നടന്നത്.

വേഗത്തില്‍ വന്ന കാറിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഓഫിസറെ ഇടിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റുകയായിരുന്നു.

ഓഫീസറെയും കൊണ്ട് പാഞ്ഞ കാര്‍ ട്രാഫിക് സിഗ്നലില്‍ നില്‍ക്കുകയായിരുന്ന ബൈക്ക് യാത്രികരെയും ഇടിച്ചിട്ടു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

×