മേല്‍പ്പാലത്തില്‍ നിന്നും കാര്‍ പതിച്ചത് യുവതിയുടെ ദേഹത്ത്... ഞെട്ടിക്കും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

New Update

ഹൈദരാബാദ് : മേല്‍പ്പാലത്തില്‍ നിന്നും കാര്‍ കുത്തനെ താഴോട്ട് വീഴുന്ന ഞെട്ടിക്കുന്ന
അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ ശരീരത്തിലേക്ക് വീണ് വഴിയാത്രക്കാരിയായ യുവതി മരിച്ചിരുന്നു.

Advertisment

publive-image

കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ വിവിധ ആംഗിളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അമിത വേഗതയില്‍ വന്ന കാര്‍ മേല്‍പ്പാളത്തിലെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട്
റോഡിലേക്ക് പറക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

തുടര്‍ന്ന് കാര്‍ നിലത്തേക്ക് പതിക്കുന്നതും തെറിച്ച് യാത്രികരുടെ മേലേക്ക് മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പറന്നുവന്ന ഒരു സൈന്‍ ബോര്‍ഡിനടയില്‍പ്പെടാതെ വഴിയാത്രക്കാരിയായ ഒരു യുവതി തലനാരിഴക്ക് രക്ഷപ്പെടുന്നതും
കാണാം.

accident
Advertisment