/sathyam/media/post_attachments/RD0KOsEYXnbhvxjlzh7j.jpg)
കൊല്ലം: ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് അഞ്ചല്‍ സിഐയ്ക്ക് സ്ഥലം മാറ്റം. സിഐ സിഎല്‍ സുധീറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍മേലാണ് നടപടി.
ഉത്ര വധക്കേസിൽ സി ഐ സുധീർ വീഴ്ച വരുത്തിയതായാണ് പോലീസിന്റെ റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി ഐ വീഴ്ച വരുത്തിയതായി കൊല്ലം റൂറൽ എസ് പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു.
രണ്ടാം തവണയാണ് ഉത്രയ്ക്ക് പാമ്പ് കടിേയല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തത് അല്ലാതെ അഞ്ചല്‍ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല.
ഒരാഴ്ച്ച കഴിഞ്ഞ് വീട്ടുകാര്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us