കൽപറ്റ : കോളേജ് വിദ്യാര്‍ത്ഥികളുടെ ഗോവാ യാത്രയ്ക്കിടെ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ ഗിയര്‍ മാറ്റുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികള്‍ . വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി.
/sathyam/media/post_attachments/Dboa2QYSJrPcbZZXgykc.jpg)
സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം.ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി.
ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് അധികൃതർ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.