നടൻ എഡ്ഡി ഹസ്സെൽ വെടിയേറ്റു മരിച്ചു; ആക്രമിക്കപ്പെട്ടത് കാമുകിയുടെ വീടിന് മുന്നിൽവച്ച്

author-image
ഫിലിം ഡസ്ക്
New Update

ഹോളിവു‍ഡ് നടൻ എഡ്ഡി ഹസ്സെൽ വെടിയേറ്റു മരിച്ചു. 30 വയസായിരുന്നു. ഞായറാഴ്ച വെളിപ്പിന് ഒരു മണിയോടെയാണ് താരം ആക്രമിക്കപ്പെട്ടത്. ടെക്സാസിലെ ​ഗ്രാൻഡ് പ്രൈരീ അപ്പാർട്ട്മെന്റിലെ കാമുകിയുടെ വീടിനു മുന്നിൽവച്ച് വെടിയേൽക്കുകയായിരുന്നു. വയറ്റിൽ വെടിയെറ്റ ഹസ്സെലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

publive-image

വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാമുകി അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. എന്നാൽ ആക്രമിയെ അവർക്ക് കാണാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്സാസ് സ്വദേശിയായ എഡ്ഡി ഹസ്സെൽ 2010 ൽ പുറത്തിറങ്ങിയ ദി കിഡിസ് ആർ ഓൾ റൈറ്റിലൂടെയാണ് ശ്രദ്ധേയനാവുന്നത്. 2000 മുതൽ സിനിമയിലുള്ള താരം 2010 വരെ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്.

ദി കിഡ് ആർ ഓൾ റൈറ്റിന് ശേഷം കൂടുതൽ മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തി. സർഫേസ് എന്ന ടിവി സീരീസിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദി ഫാമിലി ട്രീ, സസ്റ്റീവ് ജോബ്സിന്റെ ജീവകഥയായ ജോബ്സ്, ഫാമിലി വീക്കൻഡ്, ഹൗസ് ഓഫ് ഡസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങൾ. 2017 ൽ പുറത്തിറങ്ങിയ ഓ ലൂസിയാണ് അവസാന ചിത്രം. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തു.

murder case film news
Advertisment