/sathyam/media/post_attachments/wP2Kf6kqEY1KEmLaN4hG.jpg)
ചെന്നൈ: പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ വിഷയത്തിൽ വിവാദ പരാമർശവുമായി നടൻ കമൽ ഹാസൻ. കശ്മീരിൽ ജനരഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട കമൽഹാസൻ ഇക്കാര്യത്തിൽ സർക്കാർ എന്തിനെയാണ് ഭയക്കുന്നത് എന്നും ചോദിച്ചു.
തന്‍റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻഎം) സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലായിരുന്നു കമലിന്‍റെ വിവാദ പ്രസംഗം. കശ്മീർ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിലപാട് ആവർത്തിക്കുകയും അവിടെ ജനഹിത പരിശോധന നടത്തണമെന്ന പാകിസ്താന്‍റെ ആവശ്യം ആവർത്തിച്ച് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് കമൽ ഹാസൻ രാജ്യത്തിന്‍റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞത്.
എന്തുകൊണ്ടാണ് ഇന്ത്യ കശ്മീരിൽ ജനരഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവർ ഭയക്കുന്നത്. നമ്മൾ അവരേക്കാൾ മെച്ചമാണെന്ന് തെളിയിക്കണമെങ്കിൽ ഇന്ത്യ ഇതുപോലെ ചെയ്യരുത്. എന്തുകൊണ്ടാണ് സൈനികർ മരിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കാവൽക്കാരൻ മരിക്കുന്നത്.
ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രീയക്കാർ നന്നായി പെരുമാറിയാൽ ഒരു സൈനികനും മരിക്കേണ്ട ആവശ്യമില്ല. അതിർത്തിയിലെ നിയന്ത്രണരേഖ നിന്ത്രണവിധേയമായിരിക്കുമെന്നും കമൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us