സ്ഥാനം മോഹിക്കുന്നതില്‍ തെറ്റില്ല; മല്‍സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്ന് കൃഷ്ണകുമാര്‍

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന കൃഷ്ണകുമാര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

Advertisment

publive-image

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗത്തിലാണ് നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി അംഗമായത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അംഗത്വം നല്‍കി.ലോക്സഭാ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൃഷ്ണകുമാര്‍ സജീവ രംഗത്തുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി അംഗത്വം എടുത്തിരുന്നില്ല.

ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് മല്‍സരിക്കുന്നില്ലെങ്കില്‍ കൃഷ്ണകുമാറിനെ വട്ടിയൂര്‍ക്കാലോ അല്ലെങ്കില്‍ തിരുവനന്തപുരത്തോ മല്‍സരിപ്പിക്കുമെന്നാണ് സൂചന.

krishna kumar
Advertisment